തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ആളപായമില്ല

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ബസിൽ ഉണ്ടായിരുന്നത് 29 യാത്രക്കാർ. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. ഫയർ ഫോഴ്സ് തീയണച്ചു.ആളപായമില്ല.(KSRTC bus fire in trivandrum)
ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണിത്.ഒരു കയറ്റം കയറുന്നതിനിടെ ബസിൽ നിന്നും പുക വരുന്നുണ്ടായിരുന്നു.
Read Also: കനത്തമഴയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മക്കോഴി – വിഡിയോ
അപ്പോൾ തന്നെ കണ്ടക്ടറും ഡ്രൈവറും ഇടപെട്ട് ബസ് കുറച്ച് മുന്നിലേക്ക് എടുത്ത് യാത്രക്കാരെ ഇറക്കി. തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിച്ച്, തീയണയ്ക്കുകയായിരുന്നു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Story Highlights: KSRTC bus fire in trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here