‘ചില വേദികളില്‍ ചിലരുടെ സാന്നിധ്യം രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു’; ദീപികയ്ക്ക് ആശംസകളെന്ന് ശിവൻകുട്ടി

ഇത്തവണത്തെ ഓസ്കറിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ദീപിക പദുക്കോണിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്കിലൂടെയാണ് ദീപികയെ പ്രശംസിച്ച് കൊണ്ട് വി ശിവൻകുട്ടി രംഗത്തെത്തിയത്.(v sivankutty praises deepika padukone )
ഓസ്കറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രയുടെ പോസ്റ്റ്. ‘ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം അദ്ദേഹം മന്ത്രി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വിമർശിച്ചും ദീപികയെ പ്രശംസിച്ചും രംഗത്തെത്തിയത്.
Read Also: കനത്തമഴയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മക്കോഴി – വിഡിയോ
മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ അതി മനോഹരമായി വേദിക്ക് പരിചയപ്പെടുത്തിയ ദീപികയെ നിറഞ്ഞ കയ്യടിയോടെ ആണ് ഏവരും സ്വീകരിച്ചത്.
ഓസ്കാര്‍ പുരസ്കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്, അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു.
Story Highlights: v sivankutty praises deepika padukone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here