Advertisement

നിയമസഭയിൽ പ്രതിപക്ഷം കാണിച്ചത് ജനാധിപത്യ വിരുദ്ധ നടപടി; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

March 15, 2023
2 minutes Read
CPIM State Secretariat

നിയമസഭയിൽ പ്രതിപക്ഷം കാണിച്ച ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധിക്കണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. നിയമസഭയിൽ അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കുകയും ചിലത്‌ ചർച്ച ചെയ്യുകയും, ചർച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത്‌ സ്‌പീക്കറുടെ വിവേചന അധികാരത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ്‌. അത്‌ നിയമസഭയിലെ സ്വാഭാവിക നടപടി ക്രമവുമാണ്‌. നിയമസഭയിൽ ഇതിന്റെ പേരിൽ വാക്ക്‌ഔട്ട്‌ ഉണ്ടാവുകയും സാധാരണയാണ്‌ എന്ന കുറിപ്പിലുണ്ട്. Anti-democratic behaviour from opposition: CPIM State Secretariat

നിയമസഭയിലെ സാധാരണയുണ്ടാകാറുള്ള ഈ നടപടികളിൽ നിന്ന്‌ വ്യത്യസ്‌തമായി നിയമസഭയെ ചോരക്കളമാക്കാനുള്ള ബോധപൂർവ്വമായ ഇടപെടലാണ്‌ പ്രതിപക്ഷത്ത്‌ നിന്നും ഉണ്ടായത്‌. സഭാനാഥനായ സ്‌പീക്കറെ ഓഫീസിൽ പോലും കയറാൻ പറ്റാത്തവിധം സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നടപടിയാണ്‌ പ്രതിപക്ഷത്ത്‌ നിന്നും ഉണ്ടായത്‌. ഈ ഘട്ടത്തിൽ സ്‌പീക്കറുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട വാച്ച്‌ ആന്റ്‌ വാർഡിനെ പോലും അക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഏഴോളം വാച്ച്‌ ആന്റ്‌ വാർഡിനെയാണ്‌ ഇവർ അക്രമിച്ചത്‌. അഡീഷണനൽ ചീഫ്‌ മാർഷലിനെ നെഞ്ചത്തും, കഴുത്തിലും ചവിട്ടുക പോലും ചെയ്‌തു. സ്‌ത്രീകളുടേയും, കുട്ടികളുടേയും കാര്യം പറഞ്ഞ്‌ പ്രമേയം അവതരിപ്പിക്കാൻ വന്നവർ അഞ്ച്‌ വനിത വാച്ച്‌ ആന്റ്‌ വാർഡിനേയാണ്‌ അക്രമിച്ച്‌ പരിക്കേൽപ്പിച്ചത്‌.

Read Also: നിയമസഭാ കയ്യാങ്കളി; കക്ഷിനേതാക്കളുടെ യോഗം വിളിച്ച് സ്പീക്കർ

ബ്രഹ്മപുരത്ത്‌ അതീവ ജാഗ്രതയോടെയാണ്‌ സർക്കാർ പ്രവർത്തിച്ചതും, തീ അണച്ച്‌ ജനങ്ങൾക്കാശ്വാസം നൽകിയതും. നിയമസഭയിൽ ചട്ടം 300 പ്രാകാരം മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്‌താവന ജനങ്ങളിലെത്തിക്കാതിരിക്കാൻ കൂടിയാണ്‌ ഇത്തരം സംഘർഷം നിയമസഭയിൽ സൃഷ്ടിച്ചത്‌ അവിടെ മാലിന്യം കുന്നുകൂട്ടി ഈ അവസ്ഥയിലെത്തിച്ചവരാണ്‌ സർക്കാരിനെ ഇപ്പോൾ പഴിചാരുന്നത്‌. സഭാനാഥനായ സ്‌പീക്കറെപ്പോലും തടഞ്ഞ്‌ നിയമസഭാ നടപടികൾ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ ഇടപെടലിനെതിരെ പ്രതിഷേധമുയരണമെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

Story Highlights: Anti-democratic behaviour from opposition: CPIM State Secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top