Advertisement

‘ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചു, വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു’; കെ കെ രമ

March 15, 2023
3 minutes Read
niyamsabha k k rema attack

ഭരണപക്ഷ എംഎല്‍എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ചെയ്തെന്നും എംഎല്‍എ കെ കെ രമ പ്രതികരിച്ചു. നാലഞ്ച് വനിതാ വാച്ചർമാരാണ് വലിച്ചിഴച്ചത്. സമാധാനപരമായി സമരം ചെയ്യാനാണ് ഞങ്ങൾ ഉദേശിച്ചത്. വാച്ചർമാരുടെ നേതൃത്തത്തിലാണ് അക്രമം അഴിച്ചുവിട്ടത്. ആദ്യം തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് ആക്രമിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു.(kk rema about protest in front of speaker office)

സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ഉദ്ദേശം.ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും കെ കെ രമ പ്രതികരിച്ചു. കൈക്ക് സ്വെല്ലിങ് ഉണ്ട്, എക്സ്റേ എടുക്കണമെന്നും കെ കെ രമ വ്യക്തമാക്കി.

Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം

അതേസമയം ഉപരോധം അവസാനിപ്പിച്ച് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാക്കള്‍ അഞ്ച് എൽ.ഡി.എഫ് എം.എൽ.എമാരും മന്ത്രിമാരുടെ സ്റ്റാഫും എം.എൽ.എമാരെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു. യു.ഡി.എഫ് എം.എല്‍.എമാരെ വാച്ച് ആന്‍റ് വാർഡിനെ വിട്ടു തല്ലിച്ചെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വാച്ച് ആന്‍റ് വാർഡ് എം.എൽ.എമാരെ നിലത്തിട്ട് ചവിട്ടിക്കൂട്ടി. കെ.കെ രമയെ 6 വനിതാ പൊലീസുകാർ വലിച്ചിഴച്ചെന്നും സതീശന്‍ ആരോപിച്ചു.

Story Highlights: kk rema about protest in front of speaker office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top