Advertisement

ബഹിരാകാശ യാത്രികരുടെ ശുചിമുറി മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്റാനാകുമോ? പഠനങ്ങള്‍ പുരോഗമിക്കുന്നു

March 16, 2023
3 minutes Read
Astronauts' toilet waste could be used as fuel, say scientists

ബഹിരാകാശ യാത്രികരുടെ ശുചിമുറി മാലിന്യം തന്നെ ബഹിരാകാശ യാത്രകള്‍ക്കുള്ള ഇന്ധനമായി ഉപയോഗിക്കാനാകുമോ എന്ന പരീക്ഷണവുമായി ഒരു കൂട്ടം ഗവേഷകര്‍. മനുഷ്യ മൂത്രത്തിലും മറ്റും അടങ്ങിയിരിക്കുന്ന അമോണിയയെ ബഹിരാകാശ യാത്രകള്‍ക്കുള്ള ഊര്‍ജ സ്‌ത്രോതസാക്കി മാറ്റാന്‍ സാധിക്കുമോ എന്ന തരത്തിലുള്ള പരീക്ഷണമാണ് നടന്നുവരുന്നത്. ടെക്‌നോളജി കമ്പനിയായ നുവാന്റ് സിസ്റ്റംസ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, എല്‍ പാസോയിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നാസയുടെ ധനസഹായമുള്ള ഈ പഠനങ്ങള്‍ നടക്കുന്നത്. (Astronauts’ toilet waste could be used as fuel, say scientists)

അമോണിയ ഓക്‌സിഡൈസേഷന്‍ റിയാക്ഷനിലൂടെ അമോണിയയെ നൈട്രജനും വൈദ്യുത ഊര്‍ജവുമാക്കി മാറ്റാന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്. ഇത് ഏകദേശം സാധിക്കുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സീറോ ഗ്രാവിറ്റിയില്‍ ഈ പരീക്ഷണം സാധ്യമാകുമോ എന്നാണ് ഇനി അറിയാനുള്ളതെന്നും പഠനസംഘം അറിയിച്ചു.

Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം

അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളില്‍ ഒറ്റപ്പെട്ടുപോയാല്‍ കൈയില്‍ ഇന്ധനം ഉള്‍പ്പെടെ ഇല്ലെങ്കില്‍ സ്വന്തം ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങളെ ബഹിരാകാശ സഞ്ചാരിക്ക് ഊര്‍ജമാക്കി മാറ്റാനാകുമോ എന്ന ചിന്തയില്‍ നിന്നാണ് പഠനങ്ങള്‍ നടക്കുന്നത്. ബഹിരാകാശ യാത്രികരെ സംബന്ധിച്ച് ഊര്‍ജം, ഇന്ധനം എന്നിവയെല്ലാം വളരെ അമൂല്യമാണെന്നതിനാല്‍ ഇവയ്ക്കായി മറ്റ് സോഴ്‌സുകള്‍ കൂടി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പഠനം നടത്തുന്നതെന്നും പഠനസംഘം സ്‌കൈ അറ്റ് നൈറ്റ് മാസികയോട് പറഞ്ഞു.

Story Highlights: Astronauts’ toilet waste could be used as fuel, say scientists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top