ബഫർസോൺ; കേരളത്തിന്റെ വാദം സുപ്രീംകോടതി ഇന്ന് കേൾക്കും

ബഫര്‍സോണ്‍ വിഷയത്തില്‍ ഇളവ് തേടി കേരളം അടക്കം സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജയില്‍, സുപ്രീം കോടതിയില്‍ ഇന്നും വാദം തുടരും. കേരളത്തിന്റെ വാദം ഇന്ന് കോടതി കേള്‍ക്കും. ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
അമിക്കസ് ക്യൂറിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദമാണ് കഴിഞ്ഞ ദിവസം കോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണമെന്നും നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്നും അമിക്കസ് ക്യൂറി വ്യക്‌തമാക്കിയിരുന്നു. സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്നും അമിക്കസ് ക്യൂറി അറിയിച്ചു. കൂടാതെ അന്തിമ കരട് വിജ്‌ഞാപനങ്ങൾ വന്ന മേഖലയെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ആയിരക്കണക്കിന് ഗ്രാമങ്ങൾ പരിസ്ഥിതി ലോല മേഖലയ്‌ക്ക് ചുറ്റുമുണ്ട്. മനുഷ്യനെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷണം കഴിയില്ലെന്നും ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Story Highlights: buffer zone; Supreme Court will hear Kerala’s argument today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here