Advertisement

നിങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നം/ സേവനം എന്നിവയെ കുറിച്ച് പരാതിയുണ്ടോ ? ഇനി വാട്ട്‌സ് ആപ്പിലൂടെ പരാതി അയക്കാം

March 16, 2023
2 minutes Read
consumer complaint whatsapp

നിങ്ങൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങളെ കുറിച്ചോ സേവനങ്ങളെ കുറിച്ചോ ഉള്ള പരാതികൾ സമർപ്പിക്കാൻ ഇനി എളുപ്പം. പരാതികൾ ഇനി മുതൽ വാട്ട്‌സ്ആപ്പിലൂടെ നൽകാൻ സാധിക്കും. ( consumer complaint whatsapp )

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷണൽ കൺസ്യൂമർ ഹെൽപ്ലൈൻ സംവിധാനമാണ് വാട്ട്‌സ് ആപ്പിൽ എത്തുന്നത്. 8800001915 എന്ന നമ്പർ സേവ് ചെയ്ത് ഈ നമ്പറിലേക്ക് ‘hi’ എന്ന് അയക്കണം. ഇതിന് മറുപടിയായി നിരവധി ഓപ്ഷനുകൾ അടങ്ങിയ സന്ദേശം വരും. ഇതിൽ നിന്ന് ‘register grievance’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് മറ്റ് വിവരങ്ങൾ നൽകി പരാതിയുമായി മുന്നോട്ട് പോകാം.

Read Also: കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ; സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

തുടർന്ന് ‘industry’ എന്ന ഓപ്ഷന് കീഴിൽ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയാണെന്ന് തെരഞ്ഞെടുത്ത്സ്ഥാപനത്തിന്റെ പേരും സെലക്ട് ചെയ്യാം.

പരാതി ഫയൽ ചെയ്ത ശേഷം ‘grievance status’ തുറന്നാൽ പരാതിയുടെ തൽസ്ഥിതി അറിയാം.

Story Highlights: consumer complaint whatsapp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top