Advertisement

മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി അമ്മ അന്തരിച്ചു

March 16, 2023
1 minute Read
dali amma passes away

മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മ അന്തരിച്ചു. തിരുവനന്തപുരത്ത് നെയ്യാറിന്റെ സംരക്ഷണത്തിനായി പൊരുതിയ ഡാളിഅമ്മയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ( dali amma passes away )

ഒറ്റയാൾ പോരാട്ടത്തിന്റെ മറുപേരാണ് ഡാളിയമ്മ. നെയ്യാറിന്റെ സംരക്ഷണത്തിനായിരുന്നു ഡാളിയമ്മയുടെ ജീവിതം മുഴുവൻ. തിരുവനന്തപുരം ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളിഅമ്മ മണൽമാഫിയകളുടെ ഭീഷണികളെ വകവെച്ചിരുന്നില്ല. വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന് ഡാളി അമ്മയുടെ വീട് നദിയുടെ മധ്യത്തിലായി. കരാറുകാർ ഭൂമിക്ക് പൊന്നുവില പറഞ്ഞെങ്കിലും മണലൂറ്റിന് ഭൂമി നൽകാൻ ഡാളിയുടെ മനസനുവദിച്ചില്ല.

വീട്ടിലേക്കുള്ള വഴിയിൽ മുളകൊണ്ട് താത്കാലിക പാലം നിർമ്മിച്ച് താമസം തുടർന്നു. കഴിഞ്ഞ പ്രളയകാലത്ത് നെയ്യാർ നിറഞ്ഞ് ഒഴുകി താൽകാലിക പാലം തകർന്നതോടെയാണ് താമസം മാറിയത്. ബന്ധുവീട്ടിലേക്കും പിന്നീട് പരിസ്ഥി പ്രവർത്തകയായ ചന്ദ്രികയുടെ വീട്ടിലേക്കും താമസം മാറിയ ഡാളിയമ്മയെ ഒടുവിൽ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഡാളിയമ്മ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് വിട പറഞ്ഞത്.

Story Highlights: dali amma passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top