‘ക്ഷേത്രോത്സവ കലശത്തില്‍ പി ജയരാജൻറെ ചിത്രം’ ; രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് എംവി ജയരാജന്‍

കണ്ണൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശം വരവിൽ സിപിഐഎം നേതാവ് പി ജയരാജന്റെ ചിത്രം. കതിരൂര്‍ പുല്യോട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത്. തെയ്യത്തിന്റെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെ ചിത്രം.(M V Jayaran against p jayarajans picture in temple festival)
എന്നാൽ വിശ്വസം രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അത് പാർട്ടിയുടെ നിലപടല്ലെന്ന് എം വി ജയരാജൻ പറഞ്ഞു. ചെഗുവേരയുടെ ചിത്രവും കലശത്തില്‍ ഉണ്ടായിരുന്നു.കലശത്തില്‍ പാര്‍ട്ടി നേതാക്കളുടെ ചിത്രവും ചിഹ്നവും ഉള്‍പ്പെടുത്തിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു. കൂടുതൽ വിവാദങ്ങളിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
അതേസമയം പി ജയരാജന്‍ സ്വയം മഹത്‌വത്കരിക്കുന്നെന്ന ആരോപണം സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വിഡിയോകളും ഗാനങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു.കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Story Highlights: M V Jayaran against p jayarajans picture in temple festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here