ജിദ്ദയില്‍ പത്തനംതിട്ട ജില്ലാ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ‘ഭാരതീയം 2023’ നാളെ

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ പതിനാലാം വാര്‍ഷികം ‘ഭാരതീയം 2023’ എന്ന പേരില്‍ നാളെ നടക്കും. വൈകുന്നേരം 6:30 മുതല്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും. നൃത്തം, സംഗീതം, നാടകം എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് സ്മാരക പുരസ്കാരങ്ങള്‍ മുസാഫിര്‍, ഡോ.വിനീത പിള്ള എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചതായും സംഘാടകര്‍ അറിയിച്ചു. (Pathanamthitta district meet in Jeddah tomorrow)
Story Highlights: Pathanamthitta district meet in Jeddah tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here