Advertisement

‘പരുക്കേറ്റവര്‍ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യം, വാദി പ്രതിയായി’; വിമര്‍ശിച്ച് പ്രതിപക്ഷനേതാവ്

March 16, 2023
3 minutes Read
V D Satheeshan criticizes kerala govt on madhu case

യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാശം കേസെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഈ സംഭവം കേരളാ പൊലീസ് സിപിഐഎമ്മിന്റെ പാവയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അടിയന്തിര ചര്‍ച്ചകളെ സര്‍ക്കാരിന് ഭയമാണ്. ചര്‍ച്ചകള്‍ എങ്ങനെയെങ്കിലും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ക്കൊടുവില്‍ വാദി പ്രതിയാകുന്ന അവസ്ഥയുണ്ടായെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ( V D Satheeshan criticises police case against UDF MLAs)

യുഡിഎഫ് എംഎല്‍എമാര്‍ക്കാണ് മര്‍ദനമേറ്റതെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റവര്‍ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ഇങ്ങനെ ഞങ്ങളെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. മുഖ്യമന്ത്രിക്ക് അങ്ങനെയൊരു ചിന്ത ഉണ്ടെങ്കില്‍ അദ്ദേഹം അത് മാറ്റിവയ്ക്കണം. ഞങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിക്കൊള്ളൂ. എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നത് വേറെ ഏത് സംസ്ഥാനത്ത് നടക്കുന്ന കാര്യമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Read Also: കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ; സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

മന്ത്രിമാര്‍ക്ക് അവരുടെ മികവും കഴിവും പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരമല്ലേ അടിയന്തര പ്രമേയ ചര്‍ച്ചയെന്നാണ് വി ഡി സതീശന്‍ ചോദിക്കുന്നത്. പിന്നെ മറുപടി പറയാതെ പേടിക്കുന്നത് എന്തിനാണെന്ന് സര്‍ക്കാര്‍ പറയണം. മുഖ്യമന്ത്രി പറയുന്നത് കേട്ട് വാലും ചുരുട്ടി ഇരുന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള എല്ലാവരും ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യപ്പെടും. റൂള്‍ 300 ആകാശവാണിയായി നിയമസഭ മാറുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ് അക്രമം അന്വേഷിക്കും. കെപിസിസി പ്രസിഡന്റുമായി സംസാരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: V D Satheeshan criticizes police case against UDF MLAs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top