വാഴപ്പിണ്ടിയും മുഹമ്മദ് റിയാസിന്റെ കോലവും ഏന്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം; മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റ ശ്രമം

നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. സ്‌പീക്കറുടെയും, മുഖ്യമന്ത്രിയുടെയും, മുഹമ്മദ് റിയാസിന്റെയും കോലം കത്തിച്ചു. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗിച്ചത്.(Youth congress protest against pinarayi vijayan)
മുഖ്യമന്ത്രി, മുഹമ്മദ് റിയാസ്, സ്‌പീക്കർ തുടങ്ങിയവരുടെ കോലം യൂത്ത് കോൺഗ്രസ് കത്തിച്ചു. പൊലീസിന് നേരെ കമ്പും കല്ലും വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമം നടന്നു. മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റ ശ്രമം. ക്യാമറ ഉൾപ്പെടെ പിടിച്ചു തള്ളി.
കോൺഗ്രസ് പ്രതിഷേധം സഭയ്ക്ക് പുറത്തേക്കും ഉണ്ടായി. യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വാഴപ്പിണ്ടിയും മന്ത്രി മുഹമ്മദ് റിയാസിന്റെ കോലവും ഏന്തിയായിരുന്നു പ്രതിഷേധം. സ്പീക്കർ എ എൻ ഷംസീറിന്റെ കോലവും കത്തിച്ചു.
Story Highlights: Youth congress protest against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here