Advertisement

ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിപരിക്കേൽപ്പിച്ചു; തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യക്കും പരുക്ക്

March 17, 2023
2 minutes Read
gang attacked the husband in front of his wife

കാസർഗോഡ് മാവുങ്കാലിൽ ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിപരുക്കേൽപ്പിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യക്കും പരുക്കേറ്റു. കൊടവലം സ്വദേശി ചന്ദ്രൻ, ഭാര്യ രമ്യ എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് കൊടവലിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മാവുങ്കാലിൽ വച്ച് ആക്രമണം ഉണ്ടായത്. രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘം ചന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുവച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യ രമ്യയ്ക്കും പരിക്കേറ്റിട്ടുണ്ട്.

കാലിന് ഗുരുതരമായി പരുക്കേറ്റ ചന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായ ചന്ദ്രൻ രണ്ടാഴ്ച മുൻപാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

Story Highlights: gang attacked the husband in front of his wife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top