തന്റെ ഹാർവാർഡ് സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചത് ഇന്ത്യൻ റെയിൽവേയുടെ ലൈബ്രറി; വൈറലായി പോസ്റ്റ്

സോഷ്യൽ മീഡിയയിലൂടെ നിരവധി പേരുടെ ജീവിതത്തെ കുറിച്ച് നമ്മൾ വായിച്ചറിയാറുണ്ട്. പ്രചോദനമേകുന്ന അത്തരമൊരു വിജയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ചിലർ വിജയം നേടാനായി പരിശ്രമിക്കുക മാത്രമല്ല, ലക്ഷ്യം പൂർത്തിയാകുന്നതുവരെ അതിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്യും. ഹാർവെസ്റ്റിംഗ് ഫാർമേഴ്‌സ് നെറ്റ്‌വർക്കിന്റെ സ്ഥാപകനും സിഇഒയുമായ രുചിത് ജി ഗാർഗിന്റെ ജീവിതകഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ( how Indian Railway’s library helped this CEO fulfill his dream )
“ഏകദേശം 35 വർഷം മുമ്പ് എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്റെ അമ്മ ഇന്ത്യൻ റെയിൽവേയുടെ എക്സിക്യൂട്ടീവുകൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള ലൈബ്രറിയിൽ ക്ലാർക്കായി ജോലി ചെയ്യാൻ തുടങ്ങി. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വളരെക്കുറച്ച് മാർഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. പുസ്തകങ്ങൾ ഉൾപ്പെടെ പലതും വാങ്ങാൻ കഴിഞ്ഞില്ല. എനിക്ക് താൽപ്പര്യമുള്ള എല്ലാ കാര്യങ്ങളും വായിക്കാൻ ഞാൻ ഇവിടെയാണ് എത്തുന്നത്” അദ്ദേഹം അടിക്കുറിപ്പിൽ എഴുതി.
“പല പുസ്‌തകങ്ങളും മാസികകളും ഞങ്ങൾക്ക് വാങ്ങാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലൈബ്രറിയിലേക്കുള്ള പ്രവേശനം വലിയ അനുഗ്രഹമായി മാറി. കേസ് സ്റ്റഡീസ് വായിക്കുന്നത് എനിക്ക് രസകരമായ ഒരു വിനോദമായിരുന്നു. എന്നാൽ സമയം മാറുന്നു,” ഗാർഗ് പറഞ്ഞു. 2018-ൽ ഹാർവാർഡ് സർവ്വകലാശാലയിലേക്ക് അദ്ദേഹത്തെ സ്പീക്കറായി ക്ഷണിച്ചു. പണ്ട് സ്വന്തമാക്കാൻ സാധിക്കാതെ പോയെങ്കിലും ഇന്ന് ഹാർവാർഡ് ബിസിനസ് റിവ്യൂവിന്റെ സ്വന്തം പകർപ്പ് വാങ്ങിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഗാർഗ് ട്വീറ്റ് അവസാനിപ്പിച്ചത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here