ഇക്വഡോറില്‍ ഭൂചലനം; നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇക്വഡോറിന്റെ തീരപ്രദേശത്താണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 6.8 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.(Ecuador earthquake at least 4 killed)
ഗുയാസ് മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യന്നു. ക്യൂന്‍ക പട്ടണത്തില്‍ കെട്ടിടം കാറിന് മുകളിലേക്ക് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. സാന്താ റോസയിലാണ് മൂന്ന് പേര്‍ മരിച്ചത്.
Read Also: ഭൂകമ്പം തകർത്ത തുർക്കിയിൽ വെള്ളപ്പൊക്കം: മരണം 15 ആയി
നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 600ഓളം പേര്‍ കൊല്ലപ്പെട്ട 2016ലെ ഭൂചലനമാണ് ഇക്വഡോറിലെ ഏറ്റവും വലിയ ഭൂചലനം.
Story Highlights: Ecuador earthquake at least 4 killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here