ജോഗിങ്ങിനിടെ പാഞ്ഞുവന്ന കാറിടിച്ചു; മുംബൈയില്‍ ടെക് കമ്പനി സിഇഒ കൊല്ലപ്പെട്ടു

ജോഗിങ്ങിനിടെ എസ് യു വി ഇടിച്ച് ടെക് കമ്പനി സിഇഒ ആയ യുവതി കൊല്ലപ്പെട്ടു. മുംബൈയിലെ വോര്‍ളി ബീച്ചില്‍ പ്രാഭാത നടത്തത്തിനിടെയുണ്ടായ് വാഹനാപകടത്തില്‍ 42കാരിയായ രാജലക്ഷ്മി വിജയ് ആണ് മരിച്ചത്. നഗരത്തിലെ ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ആള്‍ട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സിഇഒ ആണ് രാജലക്ഷ്മി.(Mumbai tech CEO died in accident)
സംഭവസ്ഥലത്ത് വച്ച് തന്നെയായിരുന്നു രാജലക്ഷ്മിയുടെ മരണം. കാറിടിച്ച ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ രാജലക്ഷ്മിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നിന്നുള്ള ജോഗേഴ്‌സ് ഗ്രൂപ്പിലെ അംഗമായിരുന്നു ഇവര്‍. അപടകമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
മുംബൈയിലെ മാരത്തണ്‍ വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു മരിച്ച രാജലക്ഷ്മി. അടുത്തിടെ നടന്ന ടാറ്റ മുംബൈ മാരത്തോണിലും ഇവര്‍ പങ്കെടുത്തിരുന്നു.
Story Highlights: Mumbai tech CEO died in accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here