തൃശൂരില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഏറ്റുമുട്ടിയത് സിപിഐഎം ലോക്കല്‍ സെക്രട്ടറിയുമായി

തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പഞ്ചായത്താഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. സിപിഐഎം നേതാവും ബ്‌ളോക്ക് പഞ്ചായത്ത് അംഗവും ആയ കെ.ബി.സുധയുടെ മകന്‍ അമല്‍കൃഷ്ണന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. (Young man died after being beaten up in Thrissur)
ഫെബ്രുവരി ഒന്നിനാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തിന് ശേഷം 45 ദിവസമായി അമല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അമലിനെ ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ചത്. സിപിഐഎം ലോക്കല്‍ സെക്രട്ടറി ജ്യോതിലാലുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
സുധയുടെ അയല്‍വാസിയുമായുള്ള തര്‍ക്കം സംബന്ധിച്ച വാക്കേറ്റമാണ് ഇരുവരും തമ്മിലുള്ള അടിപിടിയിലെത്തിയത്. അമല്‍കൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലടക്കമുള്ള പരുക്കുണ്ടായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നാളെ മെഡിക്കല്‍ കോളജില്‍ നടക്കും.
Story Highlights: Young man died after being beaten up in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here