‘റബർ വില ആശങ്ക പങ്കുവച്ചു’; വിവാദത്തിന് മുമ്പ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കള്‍

റബർ വില കൂട്ടിയാൽ ബിജെപിയെ സഹായിക്കുമെന്ന താമരശേരി അതിരൂപത ആർച്ച് ബിഷപ്പിന്റെ പ്രസ്‌താവനയ്ക്ക് മുമ്പ് മാർ ജോസഫ് പാപ്ലനിയെ ബിജെപി നേതാക്കൾ കണ്ടിരുന്നു. ചൊവാഴ്ച നടന്ന ചർച്ചയിൽ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തലശേരി ബിഷപ് ഹൗസിൽ നടത്തിയ ചർച്ചയുടെ ചിത്രങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റ് പുറത്ത്‌വിട്ടു.(Mar joseph pamplani meet bjp leaders)
റബര്‍ വിലയിടിവ് അടക്കമുള്ള ആശങ്കകള്‍ പങ്കുവച്ചെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസ്, ജനറൽ സെക്രട്ടറി, ജോസ് എ വൺ, ലുയിസ്, എന്നി നേതാക്കളാണ് ബിഷപ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം തങ്ങളെ അറിയിക്കുകയും, കർഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സർക്കാരിനെയും തങ്ങൾ പിന്തുണക്കും അതിൽ രാഷ്ട്രീയം നോക്കാതെ, നിലകൊള്ളുമെന്ന് വ്യക്തനാക്കിയതായും നേതാക്കള്‍ പറഞ്ഞു. റബറിന് 300 രൂപ ആക്കണം എന്ന പിതാവിന്‍റെ ആവശ്യം കേന്ദ്ര ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, കർഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്, എൻ ഹരിദാസ് അറിയിച്ചു.
Story Highlights: Mar joseph pamplani meet bjp leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here