പാൻ കാർഡ് കൈവശമുള്ള സ്ത്രീകൾക്ക് ധനസഹായം ? പ്രചരിക്കുന്ന സന്ദേശത്തിനെ പിന്നിലെ വസ്തുത എന്ത് ?

പാൻ കാർഡ് കൈവശമുള്ള സ്ത്രീകൾക്ക് ധനസഹായം ലഭിക്കുമെന്ന് പ്രചരണം. പാൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം കേന്ദ്ര സർക്കാർ നൽകുമെന്നാണ് പ്രചരണത്തിൽ പറയുന്നത്. ( pan card holder women will get 1 lakh )
‘യോജന 4 യു’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വ്യാജ സന്ദേശം പ്രചരിച്ചത്. ‘നിങ്ങളുടെ അമ്മയ്‌ക്കോ, സഹോദരിക്കോ, ഭാര്യയ്‌ക്കോ പാൻ കാർഡ് ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ കേന്ദ്രസർക്കാർ നൽകും’- ഇതായിരുന്നു പ്രചരണം.
എന്നാൽ ഈ സന്ദേശം വ്യാജമാണ്. ഇത്തരത്തിലൊരു പദ്ധതിയും കേന്ദ്രസ സർക്കാർ പരിഗണനയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. വാർത്ത തള്ളി പിഐബിയും രംഗത്തെത്തിയിട്ടുണ്ട്.
'Yojna 4u' नामक यूट्यूब चैनल के एक वीडियो में दावा किया जा रहा है कि केंद्र सरकार सभी पैन कार्ड धारक महिलाओं को ₹1,00,00 की नगद राशि प्रदान कर रही है#PIBFactCheck
— PIB Fact Check (@PIBFactCheck) March 9, 2023
▶️ इस वीडियो में किया गया दावा #फ़र्ज़ी है।
▶️ प्रमाणिक जानकारी के लिए कृपया आधिकारिक स्रोतों पर ही भरोसा करें। pic.twitter.com/Rl6NLZd5rR
Read Also: ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം ?
അതേസമയം, പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31 ആണ്. അതിന് മുൻപ് പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ പണമിടപാടുകളും മറ്റ് പാൻ കാർഡ് ആവശ്യമായ ഇടപാടുകളും പ്രതിസന്ധിയിലാകും.
Story Highlights: pan card holder women will get 1 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here