വരുന്ന സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്

വരുന്ന സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസിൻ്റെ ഹോം ഗ്രൗണ്ടായ സാവായ് മാൻസിംഗ് സ്റ്റേഡിയത്തിൻ്റെ കെയർ ടേക്കർമാരാണ് ജഴ്സി അവതരിപ്പിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയൻ പരഗ് എന്നീ താരങ്ങൾ ജഴ്സി അണിഞ്ഞുനിൽക്കുന്ന ഫോട്ടോയും രാജസ്ഥാൻ റോയൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ളതാണ് ജഴ്സി. ലൂമിനസ് ആണ് മെയിൻ സ്പോൺസർ. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന സ്പോൺസർ ഹാപ്പിലോ ആയിരുന്നു. (rajasthan royals jersey sanju)
FRRESH. 🔥💗 pic.twitter.com/BUYEEQztih
— Rajasthan Royals (@rajasthanroyals) March 21, 2023
വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നയിക്കും. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇത്തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഈ മാസം 31 മുതലാണ് ഐപിഎൽ ആരംഭിക്കുക.
Read Also: പുതിയ ജേഴ്സി അവതരിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്
അതേസമയം, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കെയിൻ വില്ല്യംസൺ അടക്കം നാല് ന്യൂസീലൻഡ് താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്കാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് വിശ്രമം അനുവദിച്ചിരിക്കുന്നത്. മാർച്ച് 25 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക.
ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻ, ടിം സൗത്തി, ഡെവോൺ കോൺവെ, മിച്ചൽ സാന്റ്‌നർ എന്നിവർക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഓപ്പണർ ടോം ലാതമാണ് ടീമിനെ നയിക്കുക.
𝘛𝘩𝘦 𝘗𝘪𝘯𝘬 𝘰𝘧 2023 – From Skipper Sanju to the caretakers of our home. 💗
— Rajasthan Royals (@rajasthanroyals) March 21, 2023
Pre-order on: https://t.co/MR9ukt0nI9 pic.twitter.com/DS2Z35T2jk
ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കുമെങ്കിലും ഏപ്രിൽ മൂന്നിനേ താരങ്ങൾ ടീമിനൊപ്പം ചേരൂ. മാർച്ച് 31, ഏപ്രിൽ 2 തീയതികളിൽ നെതല്ലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര വിജയിച്ചാൽ മാത്രമേ ഇക്കൊല്ലം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കൂ. അതുകൊണ്ട് തന്നെ എല്ലാ പ്രധാന താരങ്ങളും പരമ്പരയിലുണ്ടാവണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തിരിക്കുകയാണ്.
Story Highlights: rajasthan royals new jersey sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here