‘ഇന്ത്യൻ പരിശീലകനാവാൻ കോലി ആവശ്യപ്പെട്ടു’; വെളിപ്പെടുത്തലുമായി സെവാഗ്

ഇന്ത്യൻ പരിശീലകനാവാൻ വിരാട് കോലി ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി മുൻ താരം വീരേന്ദർ സെവാഗ്. കോലിയുമായുള്ള അഭിപ്രായ ഭിന്നതകലെ തുടർന്ന് അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞ സമയത്തായിരുന്നു കോലി ഇപ്രകാരം ആവശ്യപ്പെട്ടതെന്ന് സെവാഗ് പറഞ്ഞു. കുംബ്ലെ സ്ഥാനമൊഴിഞ്ഞപ്പോൾ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയവരിൽ സെവാഗും ഉണ്ടായിരുന്നു. എന്നാൽ, രവി ശാസ്ത്രിയെയാണ് ബിസിസിഐ പരിശീലകനായി പരിഗണിച്ചത്.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ അന്ന് ടീം നായകനായിരുന്ന വിരാട് കോലിയും ബിസിസിഐ സെക്രട്ടറിയായിരുന്ന അമിതാഭ് ചൗധരിയും തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് സെവാഗ് പറഞ്ഞു. അവർ പറഞ്ഞിരുന്നില്ലെങ്കിൽ താൻ അപേക്ഷിക്കുമായിരുന്നില്ല. ചൗധരിയുമായി താൻ ചർച്ച നടത്തിയിരുന്നു. കോലിയും കുംബ്ലെയും യോജിച്ചു പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു എന്നും സെവാഗ് വിശദീകരിച്ചു.
Story Highlights: virender sehwag india captain virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here