കിങ് അബ്ദുൽ അസീസ് ഗതാഗത പദ്ധതി; റിയാദിൽ ആദ്യ ഘട്ട ബസ് സർവീസ് ആരംഭിച്ചു

സൗദി റിയാദിൽ കിങ് അബ്ദുൽ അസീസ് ഗതാഗത പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ട ബസ് സർവീസ് ആരംഭിച്ചു. 15 റൂട്ടുകളിൽ 340 ബസുകളാണ് സർവീസ് ആരംഭിച്ചതെന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ അറിയിച്ചു. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ ചുവപ്പ് നിറത്തിലുളള ബസുകളാണ് നഗരത്തിൽ സർവീസ് നടത്തിയിരുന്നത്. ഇത് പിൻവലിച്ചാണ് റിയാദ് മെട്രോയുടെ ഭാഗമായ പച്ച നിറത്തിലുളള ബസുകൾ നിരത്തിലിറങ്ങിയത്. First phase of the Public Transport Project’s bus service has begun
നാല് റിയാലാണ് ടിക്കറ്റ് നിരക്ക്. ബസ് സ്‌റ്റോപ്പുകളിലെ വെന്റിങ് മെഷീനുകളിൽ നിന്ന് സമാർട്ട് കാർഡ് രൂപത്തിലുളള ടിക്കറ്റ് നേടാം. റിയാദ് മെട്രോക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാർഡ് ‘ദർബ്’ എന്ന പേരിലാണ് അറിയപ്പെടുക. കാർഡിന്റെ വില 10 റിയാലാണ്. വെന്റിങ് മെഷീനിൽ 10 റിയാൽ നൽകി കാർഡ് നേടിയാൽ അത് ടോപ്പ് അപ്പ് ചെയ്യാനും സൗകര്യം ഉണ്ട്. റിയാദ് മെട്രോ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയും കാർഡ് വാങ്ങാം. ബസിലെ പൊസ് മെഷീനിൽ ബാങ്ക് എ.ടി.എം കാർഡ് സ്വയിപ്പ് ചെയ്തും ടിക്കറ്റെടുക്കാം. ആറു വയസുവരെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.
Read Also: വിമാനത്തില്‍ വച്ച് ഹൃദയാഘാതം; മലയാളി ഉംറ തീര്‍ത്ഥാടക റിയാദില്‍ മരിച്ചു
15 റൂട്ടുകളിൽ 633 ബസ് സ്‌റ്റോപ്പുകളെ ബന്ധിപ്പിച്ചാണ് ഒന്നാം ഘട്ട സർവിസ് ആരംഭിച്ചത്. അഞ്ചുഘട്ടമായി പദ്ധതി പൂർത്തിയാകുമ്പോൾ 86 റൂട്ടുകളിലായി 800 ബസുകൾ നഗരത്തെ ബന്ധിപ്പിക്കും. അതോടെ ബസ് സ്‌റ്റോപ്പുകളുടെ എണ്ണം 2,900 ആയി ഉയരുമെന്നും അധികൃതർ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here