ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പ്; ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു.
ഖരമാലിന്യ സംസ്കരണത്തിനായി തങ്ങളുടെ ജില്ലകളിലെ സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചട്ടം നടപ്പാക്കി കളക്ടർമാർ നൽകുന്ന തൽസ്ഥിതി റിപ്പോർട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി ഹൈക്കോടതി പരിശോധിക്കും.
Read Also: ബ്രഹ്മപുരം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ; സംസ്ഥാന സർക്കാർ ഒന്നാംപ്രതിയെന്ന് കെ.സുരേന്ദ്രൻ
പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്ന സ്ഥലങ്ങളിലെ ജലസാംപിൾ എടുത്ത് മലിനീകരണ നിയന്ത്രണ ബോർഡും, കളക്ടറും പരിശോധിക്കണംമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് ഏപ്രിൽ മൂന്നിന് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
Story Highlights: High court On brahmapuram waste plant fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here