Advertisement

വിരമിക്കലിന് ശേഷം ആത്മീയതയിലേക്ക്; കുടുംബസമേതം ഉംറ നിർവഹിച്ച് സാനിയ മിർസ

March 22, 2023
3 minutes Read
Sania Mirza takes spiritual path post retirement, set to perform Umrah

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തി ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ. ടെന്നിസിൽ നിന്നും വിരമിച്ച ശേഷം കുടുംബസമേതമായിട്ടായിരുന്നു സാനിയ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്.കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പായിരുന്നു അവസാന മത്സരം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിവരം അറിയിച്ചത്.(Sania Mirza takes spiritual path post retirement, set to perform Umrah)

മകൻ ഇഷാൻ മിർസ മാലികിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയിൽനിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകൾ അവൻ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ഏറെ നന്ദിയുണ്ടെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത മദീന പള്ളിയുടെ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദൈവത്തിനു നന്ദി എന്നാണ് മകൻ ഇഷാനൊപ്പമുള്ള സെൽഫിയുടെ അടിക്കുറിപ്പ്. കൂടാതെ ഹൃദയം കരഞ്ഞുതേടുന്ന സമാധാനം കൊണ്ടുതരാൻ ഇത്തവണ റമദാനിനാകട്ടെ, രാത്രിസമയങ്ങളിലെ ദൈവവുമൊത്തുള്ള പ്രാർത്ഥനകളാണ് ഏറ്റവും മികച്ചതെന്നും എന്നും വ്യത്യസ്ത ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അവർ കുറിച്ചു.

Story Highlights: Sania Mirza takes spiritual path post retirement, set to perform Umrah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top