അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ സുബിയുടെ തമിഴ് ചിത്രം; ‘ലേസാ ലേസാ’

അകാല വിയോഗത്തിലും അനശ്വരതയോടെ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടി സുബി സുരേഷ്. മരണ ശേഷവും സുബിയുടെ ചിത്രങ്ങളും വിശേഷങ്ങളും കുടുംബാംഗങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ തമിഴ് സിനിമയില്‍ സുബി ചെയ്ത വേഷത്തെ കുറിച്ച് സുബിയുടെ സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.(Subi Suresh’s tamil movie lesa lesa)
സമ്മര്‍ ഇന്‍ ബെത്‌ലഹേംമിന്റെ തമിഴ് പതിപ്പായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’യില്‍ ചേച്ചി അഭിനയിച്ചിട്ടുണ്ടെന്ന് സഹോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യമാണിതെന്നും ചിത്രങ്ങള്‍ അയച്ചുതന്നത് നടന്‍ നന്ദുവാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നടി തൃഷയ്‌ക്കൊപ്പം നില്‍ക്കുന്ന സുബിയുടെ ചിത്രവും സിനിമയിലെ ചില രംഗങ്ങളും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
Read Also:സുബി വിടവാങ്ങിയത് ജിഷ പകുത്ത് നൽകുന്ന കരളിനായി കാത്ത് നിൽക്കാതെ
സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം 1998ലാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തമിഴ് റീമേക്കായ ലേസാ ലേസാ 2003 മെയ് 16നാണ് റിലീസ് ചെയ്തത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ ഷാം, തൃഷ, മാധവന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തി.
Story Highlights: Subi Suresh’s tamil movie lesa lesa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here