പെരുമാതുറയിലെ ഇര്‍ഫാന്റെ മരണം: സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ലഹരി നല്‍കിയോയെന്ന് അറിയാന്‍ ചോദ്യം ചെയ്യല്‍

തിരുവനന്തപുരം പെരുമാതുറയില്‍ പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഇര്‍ഫാനെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ട് പോയ സുഹൃത്ത് ഫൈസലിനെയാണ് കസ്റ്റഡിയിലെടുത്ത്, ചോദ്യം ചെയ്യുന്നത്. ഇര്‍ഫാന്റെ മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ( Irfan friend police custody in Perumathura)
ഇന്നലെ പുലര്‍ച്ചെയാണ് പെരുമാതുറ സ്വദേശിയായ ഇര്‍ഫാന്‍ മരിച്ചത്. സുഹൃത്തുക്കള്‍ ഇര്‍ഫാന് നിര്‍ബന്ധിച്ചു ലഹരി നല്‍കിയത് മൂലമുണ്ടായ മരണമെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കേസെടുത്തു അന്വേഷണം ആരംഭിച്ച പൊലീസ് ഇര്‍ഫാന്റെ സുഹൃത്ത് ഫൈസലിനെ കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച്ച വൈകിട്ട് ഇര്‍ഫാനെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയതും തിരികെ കൊണ്ടു വിട്ടതും ഫൈസലായിരുന്നു.വീട്ടില്‍ തിരികെ എത്തിയതിനു പിന്നാലെയാണ് ഇര്‍ഫാന് ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നത്.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
ഫെസലിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.അതിനിടെ ഇര്‍ഫാന്റെ മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്ന പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു.തുടര്‍ച്ചയായ ലഹരി ഉപയോഗമോ, അമിത ഉപയോഗമോ ആകാം രക്തസ്രാവത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇര്‍ഫാന്റെ ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഇതിന്റെ ഫലം കൂടി വന്നാല്‍ മാത്രമേ മരണകാര്യത്തില്‍ വ്യക്തതയുണ്ടാകൂ.അതേസമയം ഇര്‍ഫാന്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
Story Highlights: Irfan friend police custody in Perumathura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here