മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; വധു ബിജെപി നേതാവിന്റെ മകൾ; ആശംസയുമായി ഉണ്ണിമുകുന്ദൻ

മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു.വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ്റെ മകൾ അഭിരാമിയാണ്. കൊച്ചി ചേരാനാലൂരിലെ വധുഗ്രഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.(Meppadiyan director vishnu mohan getting married)
നടൻ ഉണ്ണിമുകുന്ദനാണ് ഫേസ്ബുക്കിലൂടെ വിവാഹ വിവരം അറിയിച്ചത്. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വച്ചാണ് വിവാഹം.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും പങ്കെടുത്തു. മേപ്പടിയാനിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും ഒപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണവും ഉണ്ണി മുകുന്ദന്‍ ആയിരുന്നു.
Story Highlights: Meppadiyan director vishnu mohan getting married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here