എന്റെ സഹോദരന് ആരെയും പേടിയില്ല; അദ്ദേഹം സത്യം പറഞ്ഞുകൊണ്ടേയിരിക്കും: പ്രിയങ്ക ഗാന്ധി

മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നെന്ന് പ്രിയങ്ക ഗാന്ധി. സത്യം പറഞ്ഞുകൊണ്ടേയിരിക്കും, രാഹുൽ ഭയപ്പെടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.(Priyanka gandhi support over rahul gandhi on modi issue)
രാഹുലിനൊപ്പം സത്യത്തിന്റെ ശക്തിയുണ്ടെന്നും തന്റെ സഹോദരന് ആരെയും പേടിയില്ല എന്നുമാണ് പ്രിയങ്ക ട്വിറ്ററിലൂടെ കുറിച്ചത്.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
‘ഭയപ്പെടുന്ന കേന്ദ്രസർക്കാർ അവരുടെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. എന്റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ല, ഒരിക്കലും ഭയപ്പെടുകയുമില്ല. അവൻ സത്യം പറഞ്ഞാണ് ജീവിക്കുന്നത്. ഇനിയും സത്യം പറഞ്ഞുകൊണ്ടേയിരിക്കും. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് നാട്ടുകാരുടെ സ്നേഹവും അദ്ദേഹത്തോടൊപ്പമുണ്ട്’- ട്വിറ്ററിൽ കുറിച്ചു.
Story Highlights: Priyanka gandhi support over rahul gandhi on modi issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here