Advertisement

വീണ്ടും കുതിച്ച് സ്വര്‍ണവില; ഇന്നത്തെ വില ഇങ്ങനെ

March 24, 2023
2 minutes Read
Gold rate today Kerala Gold price rises

അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിക്കുന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ( Gold rate today Kerala Gold price rises)

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,500 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 44,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ഇന്നലെ സ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഔദ്യോഗിക വില 5,480 രൂപയിലേക്കെത്തിയിരുന്നു. പവന് 480 രൂപ കൂടി ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 43,840 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നിരുന്നത്.

24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,000 രൂപ തൊടുകയാണ്. ഇന്നലെ ഇത് 5,978 രൂപയായിരുന്നു. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 48,000 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 47,824 രൂപയായിരുന്നു.

Story Highlights: Gold rate today Kerala Gold price rises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top