‘ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്’; മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗും കുടുംബവും

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തനിക്കും ഭാര്യ പ്രിസില്ല ചാനിനും ഒരു മകള്‍ കൂടി ജനിച്ചിരിക്കുന്ന വാര്‍ത്ത സുക്കര്‍ബര്‍ഗ് തന്നെയാണ് സോഷ്യല്‍ മിഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഔറേലിയ എന്നാണ് മൂന്നാമത്തെ പെണ്‍കുഞ്ഞിന് കുടുംബം പേരിട്ടിരിക്കുന്നത്.(Mark Zuckerberg announces his third kid name)
‘ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രമാണ്’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Read Also: ദാസനും വിജയനും പവനായിയെ കണ്ടുമുട്ടിയ ഇടം; 12 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ അണ്ണാ ടവര്‍ തുറന്നു
2012ല്‍ വിവാഹിതരായ മാര്‍ക്കിനും പ്രിസില്ലയ്ക്കും മക്‌സിമ ചാന്‍ സുക്കര്‍ബര്‍ഗ് (7), ഓഗസ്റ്റ് ചാന്‍ സുക്കര്‍ബര്‍ഗ് (5) എന്നീ മക്കള്‍ കൂടിയുണ്ട്. ഹാര്‍ഡ്വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സുക്കര്‍ബര്‍ഗിന്റെ സഹപാഠിയായിരുന്നു പ്രിസില്ല. 2022 സെപ്തംബറില്‍ പ്രിസില്ല, തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച വിവരം ഇരുവരും സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു.
Story Highlights: Mark Zuckerberg announces his third kid name
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here