ഈ ആഡംബര ട്രെയിൻ ഇന്ത്യയിൽ നിന്നുള്ളതോ? വസ്തുത പരിശോധിക്കാം

ഇന്ത്യയിൽ ട്രെയിൻ യാത്രകളെ മാറ്റി മറിച്ചതിൽ തേജസ് എക്‌സ്‌പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ്, ഗതിമാൻ എക്‌സ്പ്രസ് തുടങ്ങിയയ്ക്ക് വലിയ പങ്കുതന്നെയുണ്ട്. അത്തരത്തിൽ ഇന്ത്യയിൽ നിന്നുളത് എന്ന വാദത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ആഡംബര ട്രെയിനിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിലും ട്രെയിനുകളിലും ദ്രുതഗതിയിലുള്ള പുരോഗതിവരുത്തി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ( is this train indian factcheck )
എന്നാൽ ഈ ട്രെയിൻ ഇന്ത്യയിൽ നിന്നുള്ളതാണോ? പരിശോധനയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് തെറ്റാണെന്നും ഇത് ഇന്തോനേഷ്യയിൽ നിന്നുള്ളതാണെന്നും കണ്ടെത്തി. ട്രെയിനിൽ ഇന്തോനേഷ്യൻ ഭാഷയിലാണ് (Number), Buka (Open), Tutup Pintu Kembali (Keep Door Closed), and Geser (Slide). എന്നിങ്ങനെയുള്ള കാര്യങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നാണ് സൂചന.
ട്രെയിനിന്റെ ചുമരുകളിൽ ഒന്നിൽ “INKA” എന്നെഴുതിയ ഒരു ബോർഡും ഉണ്ട്. ഇന്തോനേഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ വാഹന നിർമ്മാതാക്കളാണ് INKA. “adeodatusdeo” എന്ന് പറയുന്ന ഒരു വാട്ടർമാർക്കും വീഡിയോയിൽ ഉണ്ടായിരുന്നു. അത് കേന്ദ്രീകരിച്ചുള്ള തെരച്ചിൽ അതേ പേരിലുള്ള ഒരു TikTok അക്കൗണ്ടിലേക്ക് നയിച്ചു.
ഇന്തോനേഷ്യൻ പ്രവിശ്യയായ കിഴക്കൻ ജാവയിലെ മലംഗിലാണ് വീഡിയോ ജിയോടാഗ് ചെയ്തിരിക്കുന്നത്. അതിന്റെ വിവരണമനുസരിച്ച്, ഇന്തോനേഷ്യയിലെ മലംഗിനും ജക്കാർത്തയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന കാ ഗജയാന ലക്ഷ്വറി ക്ലാസ് ട്രെയിൻ ആണിത്.
ഇന്തോനേഷ്യയിലെ പബ്ലിക് റെയിൽവേ ഓപ്പറേറ്ററായ കെരെറ്റ ആപി ഇന്തോനേഷ്യയുടെ ട്വിറ്റർ അക്കൗണ്ടിന്റെ ട്വീറ്റുകളിൽ പങ്കിട്ട വൈറൽ വീഡിയോയിലും ഈ ട്രെയിനിന് സമാനമായ ചിത്രങ്ങൾ കണ്ടെത്തി. ട്വീറ്റുകൾ പ്രകാരം, ഇത് 2019 മെയ് 26 ന് ആരംഭിച്ച ലക്ഷ്വറി ട്രെയിൻ ആണ്.
2019-ൽ ഈ ട്രെയിൻ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളും കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, മിനിബാറുകൾ, വിനോദ യൂണിറ്റുകൾ, 140 ഡിഗ്രി ചാരിയിരിക്കാൻ ശേഷിയുള്ള സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു ട്രെയിനാണ് കെഎ ഗജയാന. നാല് റൂട്ടുകളിലാണ് ട്രെയിൻ ഓടുന്നത്.
അതിനാൽ, ഈ വീഡിയോ ഇന്തോനേഷ്യയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. ഇന്ത്യൻ റെയിൽവേയുമായി ഇതിന് ബന്ധമില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here