Advertisement

പൊള്ളുന്ന ജീവിതാനുഭവങ്ങളെ കാൻസർ വാർഡിലെ ചിരിയാക്കിയ സാക്ഷാൽ ഇന്നസെന്റ്

March 26, 2023
2 minutes Read
cancer wardile chiri Innocent book

എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മഹാനടനാണ് ഇന്നസെന്റ്. ജീവിതപോരാട്ടത്തിൽ കാൻസറിനെ നേരിട്ടത് അദ്ദേഹം പുസ്തകവുമാക്കി. കാൻസർ വാർഡിലെ ചിരി എന്ന പുസ്കതം, അസുഖബാധിതനായിരിക്കുമ്പോൾ ഇന്നസെന്റ് എഴുതിയ അനുഭവക്കുറിപ്പാണ്. ( cancer wardile chiri Innocent book ).

മലയാള സിനിമയിലെ മികച്ച ഹാസ്യതാരമെന്ന പദവിയിൽ നിൽക്കവേയാണ് അർബുദം തന്റെ ശരീരത്തിലും പിടിമുറുക്കിയെന്ന് ഇന്നസെന്റ് തിരിച്ചറിഞ്ഞത്. നാവിലെ തടിപ്പിലും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടിലുമായിരുന്നു തുടക്കം. അസുഖത്തെപ്പറ്റി ആദ്യം കേൾക്കുമ്പോഴുള്ള മാനസിക ബുദ്ധിമുട്ട് ഇന്നസെന്റും കുടുംബവും നേരിട്ടു, എന്നാൽ കുടുംബത്തെ ദു;ഖത്തിൽ നിന്ന് കരകയറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് വിശ്വസിച്ച ഇന്നസന്റ് മഹാരോഗത്തിൽപ്പോലും ചിരിയുടെ നേർത്ത വിരൽസ്പർശം കണ്ടെത്തി.

അങ്ങനെ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം പുറത്തുവന്നു. ഡോ. ഗംഗാധരനും ഡോ. ലിസിയും ആലീസും മക്കളും കൊച്ചുമക്കളും സത്യൻ അന്തിക്കാടുമൊക്കെ കടന്നു വരുന്ന ലോകം… ഡോ. ഗംഗാധരൻ ആമുഖത്തിൽ പറയുന്നത്. ഇന്നസെന്റെന്നാൽ കാൻസറിനുള്ള മരുന്നാണെന്നാണ്. ഡോക്ടർ പറഞ്ഞ വഴിയിലൂടെ മുന്നോട്ടുപോയ ധീരനായ രോഗിയെന്നാണ് ഡോക്ടർ ഗംഗാധരൻ ഇന്നസെന്റിനെ വിശേഷിപ്പിക്കുന്നത്. വിഷാദം തെല്ലുപോലും അലട്ടാതെ, അല്ലെങ്കിൽ അത് പുറത്ത് കാണിക്കാതെ നടത്തിയ പോരാട്ടം.

Read Also: ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

ഒട്ടേറെ കാൻസർ രോഗികൾക്ക് പ്രചോദനമായി ഇന്നസെന്റ്. ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർ ലിസിക്ക് അർബുദമാണെന്ന്. തിരിച്ചറിഞ്ഞപ്പോൾ തളന്നത് ഇന്നസെന്റ് പുസ്തകത്തിൽ വിവരിക്കുന്നു. ഹൃദയം പിളർക്കുന്ന വേദനയോടെയാണ് ഇന്നസെന്റ് ആ അനുഭവം എഴുതിത്തീർത്തത്. എന്നാൽ പ്രിയപ്പെട്ട ഭാര്യ ആലീസിന് കാൻസറാണെന്നത് ഇന്നസെന്റിനെ തളർത്തിയത് തൊല്ലാെന്നുമായിരുന്നില്ല. തോൽക്കാൻ മനസില്ലാത്ത ഇന്നസെന്റ് , കുടുംബമായി കാൻസർ ചികിത്സയ്ക്ക് പോകുന്നകഥകൾ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിച്ചു.

ഒന്നരവർഷക്കാലം കാൻസർ ഇന്നസെന്റിനെ സിനിമയിൽ നിന്ന് അകറ്റി നിർത്തി. ആദ്യഘട്ടത്തിൽ അസുഖം ഭേദമായി പ്രിയദർശന്റെ ഗീതാഞ്ജലിയിൽ അഭിനയിക്കാൻ പോയതും, കാൻസർ, നൂറ്റാണ്ടുകൾക്ക് മുൻപ് സംഭവിച്ചതുപോലെ പിന്നീ്ട് തോന്നിയതും ഒക്കെ ഇന്നസെന്റ് വിവരിക്കുന്നുണ്ട് പുസ്തകത്തിൽ. അസുഖ സമയത്ത് നേരിട്ട പലവിധ മാനസികസംഘർഷങ്ങൾ, യാത്രകൾക്കിടയിൽ ഇന്നസെന്റിനെ തിരിച്ചറിഞ്ഞ് ആർപ്പുവിളിക്കുന്ന ആരാധകർക്കിടയിൽ കരയണോ ചിരിക്കണോ എന്നറിയാതെ ഇരുന്ന നിമിഷം….

പലപ്പോഴും പുറമേ കാണുന്നതുമായി മനുഷ്യരുടെ, പ്രത്യേകിച്ച് താരപ്രൗഢിയിലുള്ളവരുടെ ജീവിതത്തിന് ബന്ധമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ ഇന്നസെന്റ് വരച്ചുകാട്ടിക്കൊടുക്കുന്നു. അസുഖമറിഞ്ഞ് കാണാനെത്തുന്നവരേയും അവരുടെ വാക്കുകളേയും പരിഹസിക്കാനും കാൻസർ വാർഡിലെ ചിരിയിൽ ഇന്നസെന്റ് മടിക്കുന്നില്ല…ചിരി മാത്രമല്ല, മാനുഷിക ദുഖങ്ങളും ഏറ്റവും കാഠിന്യം നിറഞ്ഞ ചില അവസ്ഥകളും പേറുന്നുണ്ട് ഈ അനുഭവക്കുറിപ്പ്.. ഇന്നസെന്റ് എഴുതിവച്ചതൊക്കെയും സ്വന്തം ജീവിതം തന്നെയായിരുന്നു.. അങ്ങനെ സ്വന്തം അനുഭവങ്ങൾ ഇന്നസെന്റ് ,കാൻസർ വാർഡിലെ ചിരിയാക്കി..

Story Highlights: cancer wardile chiri Innocent book

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top