Advertisement

അർജുന്റെ വീടിന് തറക്കല്ലിട്ടു; നൽകിയ വാക്കുപാലിച്ച് ​ഗണേഷ് കുമാർ, താനൊരു നിമിത്തം മാത്രമാണെന്ന് എംഎൽഎ

March 26, 2023
3 minutes Read
kb ganesh kumar mla laid foundation stone of arjun's house

വീടുവെച്ചു നല്‍കുമെന്ന് ഏഴാം ക്ലാസുകാരന്‍ അര്‍ജുന് നല്‍കിയ വാക്ക് പാലിക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. (kb ganesh kumar mla laid foundation stone of arjun’s house)

കഴിഞ്ഞ ദിവസമാണ് പത്തനാപുരം കമുകുംചേരി അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനും വീടുവെച്ച് നൽകുമെന്ന് വാക്കുനൽകിയത്. വീടിന്റെ തറക്കല്ലിടൽ കർമം എംഎൽഎ ഇന്നലെ നിർവഹിച്ചു. അതിന്റെ വിഡിയോയും ഗണേഷ് കുമാർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

സന്തോഷത്താൽ അർജുൻ ​ഗണേഷ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മവെച്ചു. താനൊരു നിമിത്തം മാത്രമാണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ​ഗണേഷ് കുമാർ ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു.

Read Also: ‘എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും, എന്റെ നാലാമത്തെ കുട്ടിയെ പോലെ ഞാന്‍ നോക്കും’; ഗണേഷ്‌കുമാർ

ഞാനല്ല ഈ വീട് നിർമിച്ച് നൽകുന്നത്, എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണ്. കമുകുംചേരിയിൽ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് മെംബറായ സുനിത രാജേഷ് അർജുന്റെ കാര്യം പറയുന്നത്. പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും സുനിത ​ഗണേഷ്കുമാറിനോട് പറഞ്ഞത്.

തുടർന്ന് ​ഗണേഷ് കുമാർ ഇവരെ സന്ദർശിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ‘‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. വീടും തരും.’’ – ​ഗണേഷ് കുമാർ അർജുന് വാക്കുനൽകി. ആ വാക്കാണ് ​ഗണേഷ്കുമാർ ഇപ്പോൾ പാലിച്ചത്.

Story Highlights: kb ganesh kumar mla laid foundation stone of arjun’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top