ഭാവി സുരക്ഷിതമാക്കം; ഒന്നാന്തരം ജോലി സാധ്യതകളുമായി ‘കൊമേഴ്‌സ്’

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയ്ക്ക് ശേഷം ഇനി എന്ത് എന്ന ആശയകുഴപ്പത്തിൽ ആണോ നിങ്ങൾ? മികച്ച നിലവാരം ഉള്ളതും ഉയർന്ന വരുമാനം ലഭിക്കുന്നതുമായ ചില കോഴ്സുകൾ പരിചയപ്പെടാം. നിങ്ങളുടെ അടുത്ത 40 – 50 വർഷത്തെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന കോഴ്സുകൾ ആണ് കോമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ. മറ്റേത് മേഖലകളെക്കാളും അവസരങ്ങൾ ഈ കോഴ്സുകൾക്ക് ലഭ്യമാണ്. പുതിയ പഠനങ്ങൾ അനുസരിച്ച് ഇനി വരുന്ന വർഷങ്ങൾ കോമേഴ്സ് പ്രൊഫഷണലുകൾക്ക് ആണ് സാധ്യതകൾ എന്നാണ് പറയുന്നത്.
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയ്ക്ക് ശേഷം നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച ഇന്ത്യൻ – ഇൻ്റർനാഷണൽ പ്രൊഫെഷണൽ കോഴ്സുകൾ ആണ് CA, CMA – IND, CS, CMA USA, ACCA , CPA USA തുടങ്ങിയവ. CA, CMA IND, CS തുടങ്ങിയവ ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് നൽകുന്ന കോഴ്സുകളും CMA USA, ACCA , CPA USA എന്നിവ ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് നൽകുന്ന കോഴ്സുകൾ ആണ്. ഇന്ത്യയിലും വിദേശത്തും ആയി നിരവധി തൊഴിലവസരങ്ങൾ ആണ് ഈ കോഴ്സ് പൂർത്തികരിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സാമ്പത്തിക – അക്കൗണ്ടിംഗ് രംഗത്ത് ഏതൊരു മേഖലയും കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു.ഒരു കൊമേഴ്സ് പ്രൊഫഷണൽ ആകുന്നത് വഴി ഇവരെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ എന്ന് പറയുന്നത് മാനേജ്മെൻ്റ് അക്കൗണ്ടൻ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ് , കോസ്റ്റ് അക്കൗണ്ടൻ്റ്, ബജറ്റ് അനലിസ്റ്റ്, ഓഡിറ്റിംഗ്, ഫിനാൻഷ്യൽ കൺട്രോളർ, ഫിനാൻസ് അഡ്വൈസർ ,CEO, CFO തുടങ്ങിയവയാണ്.
കോഴ്സിൻ്റെ അടിസ്ഥാന വിവരങ്ങൾ
1. CA ( Chartered Accountancy)
Board – ICAI( Institute of Chartered Accountants of India)
Syllabus – 3 ലെവലുകളിൽ ആയി 20 പേപ്പറുകൾ
Duration – 4.5 – 5 വർഷം
2. CMA IND ( Cost And Management Accountant – IND)
Board – ICAI( Institute of Cost Accountants of India)
Syllabus – 3
ലെവലുകളിൽ ആയി 20 പേപ്പറുകൾ
Duration – ശരാശരി 4 വർഷം വരെ
3. CS (Company Secretary)
Board – ICSI( Institute of Company Secretaries of India)
Syllabus – 3 ലെവലുകളിൽ 18 പേപ്പറുകൾ
Duration – ശരാശരി 4 വർഷം വരെ
ഇവ മൂന്നും ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷനൽ കോഴ്സുകൾ ആണ്. ഇന്ത്യയിൽ സ്വയം പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് ഈ കോഴ്സുകളുടെ മറ്റൊരു പ്രത്യേകത.
4. CMA USA ( Certified Management Accountant – USA)
Board – IMA USA( Institute of Management Accountants USA)
Syllabus – ആകെ 2 പാർട്ട് മാത്രം
Duration – ശരാശരി 1 വർഷം വരെ
5. ACCA ( Association of Chartered Certified Accountant)
Board – ACCA UK( Association of C Certified Accountant – UK)
Syllabus- 13 പേപ്പറുകൾ മാത്രം
Duration – ശരാശരി 3 വർഷം വരെ
6.CPA USA ( Certified Public Accountant USA)
Board – AICPA( American Institute of Certified Public Accountant)
Syllabus – 4 പേപ്പറുകൾ മാത്രം
Duration – ശരാശരി 1 വർഷം വരെ
ഇവ മൂന്നും ഇൻ്റർനാഷണൽ കോഴ്സുകൾ ആണ്. ലോകത്ത് എവിടെയും ജോലി സാധ്യതകൾ നൽകുന്നവ, ഇന്ത്യയുൾപ്പെടെ ഒട്ടനവധി രാജ്യങ്ങളിൽ സാധ്യതകൾ ലഭിക്കുന്ന കോഴ്സുകൾ ആണ്. പ്രൈവറ്റ് കമ്പനികളിലും, MNCകളിലും നിരവധി സാധ്യതകൾ ലഭ്യമാണ്.
ഡിഗ്രീ പൂർത്തീകരിച്ച വ്യക്തികളെക്കാൾ 40-50% വരെ വരുമാനം കൂടുതൽ ആയിരിക്കും ഒരു കൊമേഴ്സ് പ്രൊഫഷണൽനു ലഭിക്കുന്നത്. ഈ കോഴ്സുകളിലൂടെ സ്വപ്നതുല്യമായ ഒരു ഭാവി നിങ്ങൾക്ക് ലഭ്യമാകുന്നു. ഡിഗ്രീയോട് ഒപ്പവും നിങ്ങൾക്ക് പ്രൊഫഷണൽ കോഴ്സ് ചെയ്യാവുന്നതാണ്. ഇതിനുള്ള അവസരം നിങ്ങൾക്ക് ഓരുക്കികൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റ് അവസരം ഒരുക്കുന്നു .
പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കൂടുതൽ വിവങ്ങൾക്കായി ബന്ധപ്പെടുക
9895818581, 9995518581
For More Details :
CA
ACCA
CMA USA
CMA IND
CS
CPA
Story Highlights: Logic School of Management Career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here