മാതാപിതാക്കളുടെ മരണത്തിൽ മനംനൊന്ത് യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി

ഡൽഹിയിൽ നൈജീരിയൻ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മാതാപിതാക്കളുടെ മരണ വാർത്ത അറിഞ്ഞ 37 കാരൻ, വീടിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടുകയായിരുന്നു. ഡൽഹിയിലെ നിഹാൽ വിഹാർ പ്രദേശത്താണ് സംഭവം. ആത്മഹത്യാശ്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മാർച്ച് 18നായിരുന്നു സംഭവം. 37 കാരനായ എൻഡിനോജുവോ എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്നു കൊണ്ട് നിലവിളിച്ച ശേഷമായിരുന്നു ഇയാൾ താഴേക്ക് ചാടിയത്. ഒരാൾ അദ്ദേഹത്തെ സഹായിക്കാൻ എത്തി. യുവാവ് ഇയാളെ പിടികൂടുകയും വിടാൻ വിസമ്മതിക്കുകയും ചെയ്തു. നൈജീരിയൻ പൗരന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സഹായി ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോ കാണാം.
സഹായിയെ മോചിപ്പിക്കാൻ ചുറ്റുംകൂടി ആളുകൾ യുവാവിനെ വടി കൊണ്ടും മറ്റും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. നൈജീരിയൻ പൗരനെ പിന്നീട് പൊലീസ് പിടികൂടി സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. എൻഡിനോജുവോയ്ക്ക് ചെറിയ പരിക്കുകളും കാലിന് ഒടിവുമുണ്ട്.
Story Highlights: Nigerian Man Jumps From Building In Delhi After Learning About Parents’ Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here