ബസ് കാത്തിരുന്ന ബി.ടെക് വിദ്യാർഥിനിയോട് അതിക്രമം കാട്ടിയ മധ്യവയസ്കൻ പിടിയിൽ

പെൺകുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കൻ പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലംമ്പാറ സ്വദേശി മധു (56) ആണ് പിടിയിലായത്. ബസ് കാത്തിരുന്ന ബി.ടെക് വിദ്യാർഥിയെ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ അതിക്രമം; കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിക്ക് മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം ജില്ലയിൽ തുടർച്ചയായി വനിതകൾക്കെതിരെ അതിക്രമം ഉണ്ടാവുകയാണ്. പെൺകുട്ടിയുടെ അടുത്ത് വന്നിരുന്നയാൾ വളരെ മോശമായി സംസാരിക്കുകയായിരുന്നു. ഇയാളോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പെൺകുട്ടിയെ കയറിപ്പിടിച്ചത്. തുടർന്ന് പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ ഇയാളെ തടഞ്ഞ് വെച്ചാണ് പൊലീസിനെ ഏൽപ്പിച്ചത്.
Story Highlights: Sexual assault on B.Tech student; Middle aged man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here