Advertisement

ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളികളടക്കം രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്

March 27, 2023
2 minutes Read
Boiler exploded and injured two workers including Malayalees

ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഐരാപുരം റബര്‍ പാര്‍ക്കിലെ റബ്ബോ ക്യൂന്‍ ഹെല്‍ത്ത് കെയര്‍ ഗ്ലൗസ് നിര്‍മ്മാണ കമ്പനിയിലാണ് അപകടമുണ്ടായത്. ( Boiler exploded and injured two workers including Malayalees ).

പെരുമ്പാവൂര്‍ ഐമുറി കടമക്കുടി ആഗ്‌നല്‍, ബീഹാര്‍ സ്വദേശി മുകേഷ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. രാത്രി 8 മണിക്കാണ് സംഭവം നടന്നത്. ആഗ്‌നലിന്റെ പൊള്ളല്‍ സാരമുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു; കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥന് പരുക്ക്

മുകേഷിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പട്ടിമറ്റം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

Story Highlights: Boiler exploded and injured two workers including Malayalees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top