‘ക്യാന്‍സര്‍ ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങള്‍ വേണം…’; അന്ന് ഇന്നസെന്റ് ലോക്സഭയില്‍ പറഞ്ഞത്
വലിയ രോഗങ്ങള്‍ മനുഷ്യരിലേല്‍പ്പിക്കുന്ന ഭയവും നിസഹായതയും ദുഖവും ചെറുതല്ല. ക്യാന്‍സറിന്റെ ഭീഷണിയെ ഒരു പതിറ്റാണ്ടോളം കാലം പുഞ്ചിരി കൊണ്ട് നേരിട്ടിരുന്നെങ്കിലും ഇന്നസെന്റിന് ക്യാന്‍സറിന്റെ ഗൗരവം കൃത്യമായി അറിയാമായിരുന്നു. ക്യാന്‍സറുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ വലിയ വലിയ ടെസ്റ്റുകള്‍ വെറുതെ നടത്തി പൈസ കളഞ്ഞില്ലല്ലോ എന്നതില്‍ ആശ്വാസം തോന്നി എന്ന നര്‍മം കൊണ്ട് ആളുകളെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ക്യാന്‍സര്‍ ടെസ്റ്റുകള്‍ സമയത്ത് ചെയ്യേണ്ടത് എത്രമാത്രം ആവശ്യമാണെന്ന് ഇന്നസെന്റിന് കൃത്യമായി അറിയാമായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ലോക്സഭയിലെത്തിയപ്പോഴും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത് ഈ ഗൗരവമേറിയ വിഷയമാണ്. (Innocent speech at Lok sabha)
പല വിദേശ രാജ്യങ്ങളിലും 40 വയസ് കഴിഞ്ഞാല്‍ ക്യാന്‍സര്‍ പരിശോധന നിര്‍ബന്ധമാക്കിയെന്ന് ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയ ഇന്നസെന്റ് രാജ്യത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ലോക്സഭയില്‍ സ്വന്തം അനുഭവം കൂടി വിശദീകരിച്ചുകൊണ്ട് അദ്ദേഹം മലയാളത്തില്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ശ്രദ്ധ നേടിയിരുന്നു.
ചോറു വിളമ്പുമ്പോള്‍, ഫോണ്‍ ചെയ്യുമ്പോള്‍, ഒരുങ്ങുമ്പോള്‍, പടികള്‍ ചാടിയിറങ്ങുമ്പോള്‍….; ഇന്നസെന്റിന്റെ ഡയലോഗ് ഓര്‍ക്കാത്ത ദിവസമുണ്ടോ?Read Also:
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന് ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്സഭയിലെത്തി.
Story Highlights: Innocent speech at Lok Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here