ഇന്നസെന്റിന്റെ സംസ്‌കാരം ചൊവ്വാഴ്ച; പൊതുദര്‍ശനം നാളെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍

ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. നാളെ കൊച്ചിയില്‍ ഇന്നസെന്റിന്റെ മൃതശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കാലത്ത് 8 മുതല്‍ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതല്‍ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലും പൊതു ദര്‍ശനം നടക്കും. (Innocent’s funeral Tuesday actor innocent passed away)
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഇന്നസെന്റിന് ക്യാന്‍സര്‍ തിരികെ വന്നതല്ല, ജീവനെടുത്തത് കൊവിഡും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും: ഡോ ഗംഗാധരന്‍Read Also:
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലെത്തി.
Story Highlights: Innocent’s funeral Tuesday actor innocent passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here