ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി നീട്ടി

ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ട അവസാന തിയതി നീട്ടി. 2023 ഏപ്രിൽ 1 ആയിരുന്ന തിയതിയാണ് മാർച്ച് 31, 2024 ലേക്ക് നീട്ടിയത്. ( aadhaar voter id linking )
ആധാർ കാർഡ് വോട്ടേഴ്‌സ് ഐഡിയുമായി ബന്ധിപ്പിക്കുന്നത് നിലവിൽ നിർബന്ധമല്ലെങ്കിലും ഭാവിയിൽ ഇത് നിർബന്ധമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ 54.32 കോടി ആധാർ നമ്പറുകൾ സർക്കാർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ ഇവ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്തിട്ടില്ലെന്നുമാണ് വിവരം.
Read Also: എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കും
ഇലക്ഷൻ കമ്മീഷന്റെ വിവരം പ്രകാരം രാജ്യത്ത് 95 കോടി രജിസ്‌റ്റേർഡ് വോട്ടർമാരുണ്ട്.
ആധാറും വോട്ടർ ഐഡിയും എങ്ങനെ ലിങ്ക് ചെയ്യാം ?
അധാർ കാർഡും വോട്ടർ ഐഡിയും ലിങ്ക് ചെയ്യാൻ https://www.nvsp.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അതിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ നൽകിയാൽ ഇവ ലിങ്ക് ചെയ്യാം.
Story Highlights: aadhaar voter id linking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here