Advertisement

നിയമസഭ സംഘർഷ കേസ് പിൻവലിച്ച് മാപ്പ് പറയണം, ഇല്ലെങ്കിൽ ഒരു തീരുമാനം നടപ്പിലാക്കും; കെ.കെ.രമയ്ക്ക് വീണ്ടും ഭീഷണിക്കത്ത്

March 29, 2023
1 minute Read
MLA KK Rema

കെ.കെ.രമ എം.എൽ.എയ്ക്ക് വീണ്ടും വധ ഭീഷണി കത്ത്. എം.എൽ.എ ഹോസ്റ്റലിലാണ് കത്ത് വന്നത്. നിയമസഭ സംഘർഷ കേസിലെ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി കത്ത് വന്നിരിക്കുന്നത്. അവസാനത്തെ താക്കീതാണെന്നും കത്തിൽ പരാമർശിക്കുന്നു.

കേസ് പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ ഒരു തീരുമാനം നടപ്പിലാക്കുമെന്നും ഭീഷണി കത്തിൽ പറയുന്നു. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്നും ഭീഷണികത്തിൽ വ്യക്തമാക്കുന്നു. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നത്. സംഭവത്തിൽ കെ.കെ.രമ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

Story Highlights: MLA KK Rema gets threat letter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top