കുട്ടി പാസായി എന്നതിന് പകരം കുട്ടി അന്തരിച്ചു; വൈറലായി അധ്യാപകന്റെ കമന്റ്

നമുക്ക് സന്തോഷവും സങ്കടവും കൗതുകവും തോന്നുന്ന നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും അറിയാറുണ്ട്. ചില സംഭവങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഒരു ഉത്തര പേപ്പറാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഈ ഉത്തരപ്പേപ്പറിൽ അദ്ധ്യാപകൻ നൽകിയ കമന്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കുട്ടി പാസായി എന്നതിന് പകരം കുട്ടി അന്തരിച്ചു എന്നാണ്(she has passed away) അധ്യാപകൻ കമന്റായി നൽകിയത്. 2019 ലേതാണ് ഉത്തരപേപ്പർ.
Oh, lord
— Anant Bhan (@AnantBhan) March 27, 2023
Via FB pic.twitter.com/PApNboMp3X
കുട്ടിയുടെ പേര് അദ്ധ്യാപകന്റെ ആരാണെന്നോ വ്യക്തമല്ല. എന്നാല്‍ സ്‌കോര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ വിഷയങ്ങളില്‍ ചിചേവ (Chichewa)ഉള്‍പ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ മലാവിയുടെ ഔദ്യോഗിക ഭാഷയാണ് ചിചേവ.
കണക്ക്, ലൈഫ് സ്‌കില്‍, ഇംഗ്ലീഷ്, അഗ്രിക്കള്‍ച്ചര്‍, ആര്‍ട്‌സ്, സയന്‍സ് എന്നിവയാണ് സ്‌കോര്‍ കാര്‍ഡിലെ മറ്റ് വിഷയങ്ങള്‍. മിക്ക വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് നേടിയ കുട്ടി ക്ലാസില്‍ ഏഴാമതാണെന്നും സ്‌കോര്‍ കാര്‍ഡില്‍ കാണാം. പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളാണ് ഉള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here