രോഗികള്‍ക്ക് ആശ്വാസം, മരുന്ന് വില കുറയും; അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവുമായി കേന്ദ്രം

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 51 മരുന്നുകളുടെ ഇറക്കുമതി തിരുവയാണ് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. സ്‌പൈനല്‍ മസ്‌ക്യൂലര്‍ അട്രോഫി അഥവ എസ്.എം.എ രോഗബാധിതരായ കുട്ടികളുടെ ചികിത്സക്ക് ഉള്ള മരുന്നിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് തുടരും.(Central government announced tax exemption for drugs for rare diseases)
എസ്.എം.എ ചികിത്സക്ക് ഉപയോഗിക്കുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ പതിനെട്ട് കോടി രൂപയാണ് വില. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ആറ് കോടിയോളം രൂപയോളമായിരുന്നു ഇറക്കുമതി കസ്റ്റംസ് തീരുവ. വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ കസ്റ്റംസ് തിരുവ എസ്.എം.എ രോഗത്തിനുള്ള മരുന്നിന് ഒഴിവാക്കി. ഇതോടെ മറ്റ് അപൂരവ്വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും സമാനമായ ഇളവ് വേണമെന്ന് നിര്‍ദ്ധേശം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം.
Read Also: എസ്.എം.എ രോഗികള്‍ക്ക് സ്‌പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ സംവിധാനം
എസ്.എം.എ അടക്കം 51 രോഗങ്ങള്‍ക്കുള്ള മരുന്നിന് ഇടാക്കുന്ന ഇറക്കുമതി തിരുവ പൂര്‍ണ്ണമായും ഒഴിവാക്കി. ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപൂര്‍വ രോഗങ്ങള്‍ ബാധിയ്ക്കുന്നവരുടെ എണ്ണം കുറവാണെന്ന വാദം ഉയര്‍ത്തിയാണ് ഇത്തരം രോഗങ്ങള്‍ക്ക് മരുന്ന് കമ്പനികള്‍ അന്താരാഷ്ട്രതലത്തില്‍ ഭീമമായ തുക ഈടാക്കുന്നത്.
Story Highlights: Central government announced tax exemption for drugs for rare diseases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here