Advertisement

മുപ്പതാം വാര്‍ഷിക ആഘോഷ പരിപാടികളുമായി ജിസാന്‍ കെഎംസിസി

March 30, 2023
2 minutes Read
Gizan KMCC 30th anniversary celebrations

ജീവ കാരുണ്യ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു. വെള്ളിയാഴ്ച ജിസാന്‍ കടപ്പുറത്ത് വെച്ചു നടക്കുന്ന 21ാമത് സമൂഹ നോമ്പു തുറയില്‍ വെച്ചു വാര്‍ഷിക ആഘോഷങ്ങളുടെ പേരും കാപ്ഷനും പ്രഖ്യാപിക്കുമെന്നു വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഹാരിസ് കല്ലായി അറിയിച്ചു.(Gizan KMCC 30th anniversary celebrations)

വാര്‍ഷികാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ഉദ്ഘാടന സമ്മേളനം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, കുട്ടികള്‍ക്ക് വേണ്ടി കലാബകായിക ബവിജ്ഞാന മാത്സരങ്ങള്‍, ഡോകുമെന്ററി പ്രദര്‍ശനം, ഫുട്ബാള്‍ ടൂര്‍ണമെന്റ്, ക്രിക്കറ്റ് ടൂര്‍ണമെന്റ്, കുടുംബ സംഗമം, വനിതാ സമ്മേളനം, സ്‌നേഹ സംഗമം, ഫാമിലി ടൂര്‍,കലാ പരിപാടികള്‍, ഗാനമേള തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.

Read Also: അല്‍അഖ്‌സ പള്ളിയിലെ അതിക്രമം; അപലപിച്ച് മുസ്ലിം വേള്‍ഡ് ലീഗ്

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഷംസു പൂക്കോട്ടൂര്‍, ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, ട്രഷറര്‍ ഖാലിദ് പട്‌ല, ഓര്‍ഗനൈസിംഗ് സെക്രട്ടറി സാദിഖ് മാസ്റ്റര്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.മന്‍സൂര്‍ നാലകത്ത് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Story Highlights: Gizan KMCC 30th anniversary celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top