Advertisement

ഞെളിയൻ പറമ്പിലെ മാലിന്യ നീക്കം; വീണ്ടും സോൺടക്ക് കരാർ നൽകി കോഴിക്കോട് കോപ്പറേഷൻ

March 30, 2023
2 minutes Read
Njeliyanparamba waste plant

കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നീട്ടി നൽകി കോഴിക്കോട് കോർപ്പറേഷൻ. കരാർ പുതുക്കി നൽകാൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനമെടുത്തു. നിബന്ധനകളോടെ പിഴയീടാക്കി കരാർ നീട്ടി നൽകാനാണ് കോർപ്പറേഷൻ ഭരണ സമിതിയുടെ നീക്കം. വിഷയം കോർപ്പറേഷൻ കൗൺസിൽ ചർച്ച ചെയ്യുന്നുണ്ട്. നേരത്തെ നാല് തവണ സോൺടക്ക് കരാർ നീട്ടിനൽകിയിരുന്നു. Kozhikode Corporation extend contract with Zonta Infratech

ഞെളിയൻ പറമ്പിലെ മാലിന്യം ഒരു മാസത്തിനകം നീക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ കോർപ്പറേഷൻ ഭരണസമിതിയുടെ തീരുമാനം എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. കോർപറേഷന്റെ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അറിയിച്ചു. ബ്രഹ്മപുരത്തടക്കം വീഴ്ച വരുത്തിയ സോൺടയെ കരിമ്പട്ടികയിൽ ഉൾപെടുത്തണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Read Also: ബ്രഹ്‌മപുരം കരാർ സോൺട കമ്പനിയ്ക്ക് ലഭിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുമായുള്ള ബന്ധം; ആരോപണവുമായി ടോണി ചമ്മണി

കോർപ്പറേഷൻ നീക്കം അംഗീകരിക്കില്ലെന്ന് ബിജെപിയും ലീഗും അറിയിച്ചു. കമ്പനിക്ക് മുൻപിൽ ഭരണസമിതി വെക്കുന്ന ഉപാധികൾ ആളുകളുടെ കണ്ണിൽ പൊടിയിടാനെന്ന് ബിജെപി ആരോപിച്ചു. നാലുവർഷമായി ഒന്നും ചെയ്യാത്തവർ 30 ദിവസം കൊണ്ട് എന്ത് ചെയ്യുമെന്നാണ് ലീഗിന്റെ ചോദ്യം. തീരുമാനം നിരുത്തരവാദപരം ആണെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: Kozhikode Corporation extend contract with Zonta Infratech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top