ഡൽഹി പൊലീസ് നൽകിയ നോട്ടിസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധി തേടിയ സാവകാശം ഇന്ന് തീരും

ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിൽ നടത്തിയ പ്രസംഗത്തിനെതിരെ ഡൽഹി പൊലീസ് നൽകിയ നോട്ടിസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധി തേടിയ സാവകാശം ഇന്ന് തീരും. ( Rahul Gandhi Delhi Police Notice )
നോട്ടിസിന് 10 ദിവസത്തിനുള്ളിൽ മറുപടി നൽകാം എന്നായിരുന്നു രാഹുൽഗാന്ധി ഡൽഹി പോലീസിനെ അറിയിച്ചത്. കന്യാകുമാരി മുതൽ കാശ്മീർ വരെയുളള യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവർ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടിയ ഡൽഹി പോലീസ് ഈ മാസം 19ന് രാഹുൽഗാന്ധിയുടെ വസതിയിൽ എത്തി നോട്ടിസ് നൽകിയിരുന്നു.
Story Highlights: Rahul Gandhi Delhi Police Notice
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here