Advertisement

ഇനി വേഗം കുറഞ്ഞാലും പിഴ വീഴും; നടപ്പാക്കാനൊരുങ്ങി അബുദാബി പൊലിസ്

April 1, 2023
2 minutes Read
Screengrab from video posted by the Abu Dhabi Police

യുഎഇ അബുദാബിയിൽ ഇനി വാഹങ്ങളുടെ വേഗത കുറഞ്ഞാലും പിഴ വീഴും. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് റോഡിൽ ഇടതു വശത്ത് നിന്നുള്ള രണ്ട് വരികളിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ താഴെ വേഗത്തിൽ ഓടുന്ന വാഹനങ്ങൾക്കാണ് പിടിവീഴുക. നിയമം ഈ മാസം മുതൽ നടപ്പിലാക്കും. എന്നാൽ, നിയമം തെറ്റിക്കുന്നവർക്കുള്ള പിഴ അടുത്ത മാസം മുതലേ നിലവിൽ വരൂ. 400 ദിർഹമായിരിക്കും വേഗം പിഴയായി ചുമത്തുക. ഈ ഹൈവേയിലെ ഏറ്റവും കൂടിയ വേഗത മണിക്കൂറിൽ 140 കിലോമീറ്ററും ആയിരിക്കും. Fine for driving below minimum speed Abudabi highway

എന്നാൽ, വേഗം കുറഞ്ഞ വാഹനങ്ങൾക്ക് ഹൈവേയുടെ മൂന്നാമത്തെ വരിയിലൂടെ കടന്നു പോകാൻ സാധിക്കും. അവിടെ വേഗത്തിന് പരിധി രേഖപ്പെടുത്തിയിട്ടില്ല. റെക്കോഡ് സുരക്ഷയുടെ ഭാഗമായാണ് ഈ നിയമം നടപ്പിലാക്കുന്നതെന്ന് മേജർ ജനറൽ അഹമ്മദ് സൈഫ് ബിൻ സായ്‌റൗണ് അൽ മുഹൈരി വ്യക്തമാക്കി. വേഗം കുറഞ്ഞ വാഹനങ്ങൾ അനുസൃതമായ വഴികളിലൂടെ സഞ്ചരിക്കുന്നത് ശ്രദ്ധിക്കാനാണ് ഈ നടപടികളിലേക്ക് കടന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പാർക്കിങ്ങ് നിയമങ്ങൾ ശക്തമാക്കാനൊരുങ്ങി ഷാർജ; നിയമലംഘകർക്ക് പിഴ

ഈ മാസം ഈ നിയമം നിലവിൽ വരുന്നതോടെ നിർദിഷ്ട വരികളിൽ വേഗം കുറച്ചു സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നോട്ടീസ് നൽകും. മെയ് 1 മുതൽ നോട്ടീസിന് പുറമെ ഡ്രൈവർമാർക്ക് പിഴയും നൽകും.

Story Highlights: Fine for driving below minimum speed Abudabi highway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top