ഇടവേളക്ക് ശേഷം പ്രീമിയർ ലീഗിൽ തീപാറും; സിറ്റിക്ക് ലിവർപൂൾ പരീക്ഷണം

രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ ഇന്ന് തീപാറും. ലീഗിന്റെ തിരിച്ചു വരവിലെ ആദ്യ മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടുന്നു. കടുത്ത മത്സരം നടക്കുന്ന പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സിറ്റി ഇന്ന് ഇറങ്ങുക. ഇന്ത്യൻ സമയം ഇന്ന് വൈകീട് അഞ്ചിന് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം മൈദാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. Manchester City face Liverpool FC in English Premier League
പ്രീമിയർ ലീഗിൽ ഏറ്റവും അധികം ഗോളുകൾ സ്കോർ ചെയ്ത ടീമാണ് മാഞ്ചസ്റ്റർ സിറ്റി. 67 ഗോളുകൾ ടീം നേടിയിട്ടുണ്ട്. എന്നാൽ അതിൽ പകുതിയോടടുത്ത് ഗോളുകൾ നേടിയ നോർവെ തരാം ഏർലിങ് ഹാലണ്ട് ഇന്നത്തെ മത്സരം കളിക്കില്ല എന്ന വാർത്ത സിറ്റി ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാൽ, ജൂലിയൻ അൽവാരെസ് എന്ന വജ്രായുധം തന്ത്രജ്ഞനായ പെപ് ഗാർഡിയോളയുടെ കൈവശമുള്ളപ്പോൾ ഹാലണ്ടിന്റെ അഭാവം സിറ്റിയ്ക്ക് ഒരു പ്രശ്നമാകാൻ സാധ്യതയില്ല. ഇന്ന് നടന്ന പത്രസമ്മേളത്തിലും പെപ് ഗാർഡിയോള അൽവാരസിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ സീസണിൽ സ്ട്രൈക്കർ ഇല്ലാതെ കളിച്ച സിറ്റിയുടെ ആക്രമണത്തിന് നേതൃത്വം കൊടുത്ത കെവിൻ ഡിബ്രൂയിനെയും ഇന്നത്തെ മത്സരത്തിൽ പെപ് ഉപയോഗിക്കാൻ സാധ്യതയുണ്ട്. മറ്റൊരു യുവതാരമായ ഫിൽ ഫോഡനും പരുക്കിന്റെ പിടിയിലാണ്.
Read Also: ഇവാന് വിലക്ക്; ബ്ലാസ്റ്റേഴ്സിന് പിഴ; മത്സര ബഹിഷ്കരണത്തിൽ നടപടിയുമായി എഐഎഫ്എഫ്
ഈ സീസണിൽ പരുക്കിന്റെ പിടിയിൽ അകപ്പെട്ട് കുഴയുകയാണ് ലിവർപൂൾ. പ്രധാന താരങ്ങളിൽ പലരും സീസൺ തുടക്കം മുതൽ പരുക്കേറ്റ പുറത്തായതോടെ മോശം ഫോമിലായിരുന്നു അവർ. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അടുത്ത സീസണിലേക്കുള്ള യൂറോപ്യൻ ലീഗുകളുടെ യോഗ്യതയ്ക്ക് താഴെ ആറാം സ്ഥാനത്താണ് ടീം സ്ഥിതി ചെയ്യുന്നത്. 26 ൽ പന്ത്രണ്ട് എന്നതിൽ മാത്രമാണ് അവര്ക്ക് ജയിക്കാൻ സാധിച്ചത്. ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ മത്സരത്തിൽ റയൽ മാഡ്രിഡിനോടും തൊട്ട് മുൻപ് പ്രീമിയർ ലീഗിൽ തരാം താഴ്ത്തൽ ഭീഷണിയിലുള്ള ബേൺമത്തിനോടും തോറ്റത് അവർക്ക് തിരിച്ചടിയായിരുന്നു.
Story Highlights: Manchester City face Liverpool FC in English Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here