Advertisement

നീലവെളിച്ചം; ‍ബാബുരാജിന്റെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതെന്ന് ആഷിക്ക് അബു

April 2, 2023
3 minutes Read
Images of MS Babhuraj and Neelavelicham Poster

കുടുംബത്തിന്റെ അനുമതിയില്ലാതെ ഭാർഗവി നിലയം സിനിമക്ക് വേണ്ടി എം.എസ് ബാബു രാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ നീലവെളിച്ചം സിനിമയിൽ ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ആഷിക്ക് അബു. ‍ബാബുരാജിന്റെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതെന്ന് സംവിധായകൻ ആഷിഖ് അബു വ്യക്തമാക്കി. ഗാനങ്ങളുടെ പകർപവകാശം ഉള്ളവർക്ക് പ്രതിഫലം നൽകി കരാറാക്കിയാണ് നീലവെളിച്ചം സിനിമയിൽ ഉപയോഗിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Ashik Abu on Baburaj family’s legal notice on Neelavelicham songs

അനുമതിയില്ലാതെ ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്സ് ഉപയോഗിച്ച് നശിപ്പിച്ചുവെന്നായിരുന്നു ബാബുരാജിന്റെ കുടുംബത്തിന്റെ ആരോപണം. ഈ ഗാനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട്  ബാബുരാജിന്റെ മകൻ എംഎസ് ജബ്ബാർ നോട്ടീസ് നൽകിയിരുന്നു. സംവിധായകൻ ആഷിഖ് അബു, സംഗീതസംവിധായകൻ ബിജിബാൽ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. എന്നാൽ, നിയമപരമായ എല്ലാ പ്രക്രിയയിലൂടെയും നീങ്ങിയാണ് ഗാനരചയിതാവായ പി. ഭാസ്കരനിൽ നിന്നും എം. എസ് ബാബുരാജിന്റെ പിൻതുടച്ചക്കാരിൽ നിന്നും ഗാനങ്ങൾ സ്വന്തമാക്കിയതെന്ന് ആഷിക്ക് അബു അറിയിച്ചു. എം എസ് ബാബുരാജിന്റെ മൂത്തമകൾ സാബിറയെ ഇക്കാര്യം അറിയിക്കുകയും സ്നേഹാശംസകൾ ലഭിച്ച ശേഷമാണ് സിനിമയിൽ പാട്ടുകൾ ഉപയോഗിച്ചതെന്നും നിർമാതാക്കളായ ഒ.പി.എം സിനിമാസിന് വേണ്ടി ആഷിക്ക് അബു വ്യക്തമാക്കി.

Read Also: ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് ദസറ; രണ്ട് ദിവസം കൊണ്ട് 53 കോടി കളക്ഷൻ

പ്രേതബാധയ്ക്കു കുപ്രസിദ്ധിയാർജിച്ച വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. പ്രേംനസീർ, മധു, വിജയനിർമല എന്നിവരാണ് വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയൊരുക്കിയ ഭാർഗവീ നിലയത്തിൽ മുഖ്യകഥാപാത്രങ്ങളായത്. 1964ൽ പുറത്തുവന്ന ചിത്രം എ വിൻസെന്റ് ആണ് സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് ഭാർഗവീ നിലയം. ടോവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ആഷിക്ക് അബുവിന്റെ നീലവെളിച്ചത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story Highlights: Ashik Abu on Baburaj family’s legal notice on Neelavelicham songs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top