അംഗീകൃത ഇടപാടിലൂടെ തന്നെ വേതനം നല്‍കാം; യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ശമ്പള നിയമം പ്രാബല്യത്തില്‍

യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ശമ്പള നിയമം പ്രാബല്യത്തില്‍ വന്നു. വേതന സുരക്ഷ പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പേര് റജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി. ഇതോടെ ബാങ്ക്, അംഗീകൃത പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവ വഴി ശമ്പളം നല്‍കാനാകും.
തൊഴിലാളികള്‍ക്ക് കൃത്യമായി കൂലി കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നിയമത്തിലൂടെ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഹൗസ് കീപ്പര്‍, പേഴ്‌സണല്‍ ട്യൂട്ടര്‍, പേഴ്‌സണല്‍ ട്രേയ്‌ന!ര്‍ എന്നിവരുള്‍പ്പെടെ 19 തരം ജോലികള്‍ ഗാര്‍ഹിക തൊഴിലിന്റെ പരിധിയില്‍ ഉള്‍പ്പെടും. തൊഴിലുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കാനുള്ളവരെയും തൊഴിലില്‍ 30 ദിവസം പൂ!ത്തിയാക്കാത്തവരെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Story Highlights: Salary law for domestic workers in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here